Prayer for sick person in malayalam

    prayer for sick person in malayalam
    prayer for sick family member
    how can i pray for sick person
    prayer for sick friend message
  • Prayer for sick person in malayalam
  • Discover the beauty of common prayers and teachings in Malayalam....

    രോഗികള്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന

    ആരോഗ്യവാന്മാര്‍ക്കല്ല രോഗികള്‍ക്കാണു വൈദ്യനെക്കൊണ്ടാവശ്യം എന്നരുള്‍ചെയ്ത ഈശോയെ ,രോഗികളോടും പീഡിതരോടും അവശരോടും അങ്ങ് സവിശേഷമായ പരിഗണനയും സ്നേഹവും പ്രകടിപ്പിക്കുന്നു.ആത്മീയമായും ശാരീരികമായും അവശത അനുഭവിക്കുന്ന രോഗികളെ അങ്ങ് സന്ദര്‍ശിക്കുകയും ആശ്വസിപ്പിക്കുകയും സൌഖ്യപ്പെടുത്തുകയും ചെയ്യുന്നു .അങ്ങേ മാതാവായ പരിശുദ്ധ കന്യകാമറിയത്തിന്‍റെയും വിശുദ്ധ ഔസേപ്പിതാവിന്‍റെയും ഞങ്ങളുടെ പ്രത്യേക മദ്ധ്യസ്ഥരായ വിശുദ്ധരുടേയും ഭൂമിയിലെ എല്ലാ നീതിമാന്മാരുടെയും സുകൃതങ്ങളും പ്രാര്‍ത്ഥനകളും പരിഗണിച്ച് രോഗത്താല്‍ വലയുന്ന ഞങ്ങളുടെ ഈ സഹോദരനോട് / സഹോദരിയോട് ( പേര് പറയുക ) കരുണ കാണിക്കണമേ .എല്ലാ വേദനകളും ആകുലതകളും ആത്മാവിനും ശരീരത്തിനു ഉപകരിക്കതക്കവിധം ക്ഷമയോടും സന്തോഷത്തോടും കൂടെ ശാന്തമായി സ്വീകരിക്കുവാന്‍ വേണ്ട അനുഗ്രഹങ്ങള്‍ നല്‍കണമേ .ഇയാളെ ( ഇവരെ ) ചികിത്സിക്കുകയും പരിചരിക്കുകയും ചെയുന്നവരെ അങ്ങ് അനുഗ്രഹിക്കണമേ .രോഗികളുടെ ആശ്രയമായ ഈശോയെ ,ഈ സഹോദരന്‍റെ /സഹോദരിയുടെ പക്കല്‍ അങ്ങ് കാവലിരിക്കുകയും പാപപ്പൊറുതിയും ശരീരസൌഖ്യവുംവും നല്കി അനുഗ്രഹിക്കുകയും ചെയ്യണമേ .ആമ്മേന്‍ .

      prayer for sick son
      prayer for patients in malayalam